സെമിനാറും, കുടുംബസംഗമവും നടത്തി
25/11/2019
വൈക്കം: യോഗക്ഷേമസഭ കോട്ടയം ജില്ലാ സഭയുടെ നേതൃത്വത്തില്‍ പരിവാര പാരിജാതം പദ്ധതിയുടെ ഭാഗമായി നടത്തിയ സെമിനാറും, കുടുംബസംഗമവും ജില്ലാ പ്രസിഡന്റ് എ.എ. ഭട്ടതിരി ഉദ്ഘാടനം ചെയ്തു. ഉപസഭാ പ്രസിഡന്റ് വാസുദേവന്‍ പോറ്റി അധ്യക്ഷത വഹിച്ചു. തിരുവല്ല ബിലീവേഴ്സ് ജൂനിയര്‍ കോളേജ് അസി. പ്രൊഫ. സൂര്യ തിരുവല്ല ക്ലാസ് എടുത്തു. ജി.പ്രശാന്ത്, ആയാംകുടി വാസുദേവന്‍ നമ്പൂതിരി, ജയ ഉണ്ണികൃഷ്ണന്, സതീഷ് എസ്. പോറ്റി, കൃഷ്ണന് നമ്പൂതിരി, അജിതന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.