കുടുംബസംഗമം നടത്തി
25/11/2019
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ടി.വി പുരം പഞ്ചായത്ത് കുടുംബസംഗമം സി.പി.ഐ ജില്ലാ സെക്രട്ടറി സി. കെ. ശശിധരന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ടി.വി പുരം പഞ്ചായത്ത് കുടുംബസംഗമം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന് ഉദ്ഘാടനം ചെയ്തു. പി.കെ സതീശന് അധ്യക്ഷത വഹിച്ചു. യൂണിയന് ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്, ലീനമ്മ ഉദയകുമാര്‍, ഡി.രഞ്ജിത് കുമാര്‍, കെ.അനില്‍കുമാര്‍, കെ.നാരായണന്, പി.ആര് ശശി, കെ.എ രവീന്ദ്രന്, ബി.രാജേന്ദ്രന്, എസ്.ബിജു, കെ.ചന്ദ്രമോഹനന്, ബി.സദാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.