ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ -ഉദ്ഘാടനം നടത്തി
25/11/2019
മറവന്തുരുത്ത് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: മറവന്തുരുത്ത് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.വി കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ രഞ്ജിത്ത്, ജനറല്‍ കണ്‍വീനര്‍ വി.സിന്ധു, കണ്‍വീനര്‍ ചക്രപാണി, പി.കെ മല്ലിക, ജോണ്‍ തെരുവത്ത്, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ അനികുമാരി, ഡോ. ആര്.മിനി, മിനി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.