Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപകരണങ്ങള്‍ നല്‍കി.
25/11/2019

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ചികിത്സ തേടിയെത്തുന്ന നിര്‍ധന രോഗികള്‍ക്ക് സംരക്ഷണമേകാന്‍ ടി.വി പുരം ഗുരുകൃപ കുടുംബയൂണിറ്റ് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉപകരണങ്ങള്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിനു കൈമാറി. ഗുരുകൃപ കുടുംബയൂണിറ്റിന്റെ വാര്‍ഷികാഘോഷങ്ങളുടെ ചെലവ് ചുരുക്കിയാണ് സഹായം നല്‍കിയത്. പലവിധ രോഗങ്ങള്‍ ബാധിച്ച് വിഷമതയനുഭവിക്കുന്ന രോഗികള്‍ക്ക് ഏറെ ആശ്വാസമാണിത്. യോഗത്തില്‍ ശാഖാ പ്രസിഡന്റ് കെ.പി സാബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് ചെയര്‍മാന്‍ ജയ്‌മോന്‍, കണ്‍വീനര്‍ ബീനാ വിദ്യാകരന്‍, ശാഖാ വൈസ് പ്രസിഡന്റ് സുന്ദരേശന്‍, സജീവ് മാന്തുവള്ളിച്ചിറ, ബിനോയ് ഇടപ്പറമ്പ്, ശരത് കോലോത്ത്, രമ ശിവദാസന്‍, ഓമനക്കുട്ടന്‍, സാംജി, തങ്കമ്മ മോഹനന്‍, സജിനി പ്രസന്നന്‍, പ്രമോദ്, രാജീവ് മാന്തുവള്ളിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.