Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ ജനകീയ മന:ശാസ്ത്ര പഠന പരിശീലനം 24ന് മന:ശ്രീ ഗ്രാമത്തില്‍ ആരംഭിക്കും
22/11/2019

വൈക്കം: സന്തോഷവും സമാധാനവും ആരോഗ്യവുമുള്ള സമ്പന്ന ജീവിതം നയിക്കാന്‍ മന:ശ്രീ മിഷന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സൗജന്യ ജനകീയ മന:ശാസ്ത്ര പഠന പരിശീലനം 24ന് മന:ശ്രീ ഗ്രാമത്തില്‍ ആരംഭിക്കും. രാവിലെ 10ന് ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സുനില്‍കുമാര്‍, മറവന്‍ന്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിക്കും. നന്നായി ജീവിക്കാന്‍ ജീവിതം പഠിച്ച് ജീവിക്കണം എന്ന മുദ്രാവാക്യവുമായി കാല്‍നൂറ്റാണ്ടുകാലമായി മന:ശ്രീ മിഷന്‍ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന മാനസികാരോഗ്യ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച ഈ പഠനക്ലാസ് നടത്തുന്നത്. ഡോ. റഹിം ആപ്പാഞ്ചിറ നേതൃത്വം നല്‍കുന്ന പഠനക്ലാസ്സില്‍ വിവാഹം കഴിഞ്ഞവര്‍ക്കും, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അദ്ധ്യാപകര്‍ക്കും, പതിനഞ്ച് വയസ്സുകഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഉള്‍പ്പെടെ ആര്‍ക്കും പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമല്ല. ഇരുന്നൂറുപേര്‍ക്കാണ് പ്രവേശനം നല്‍കുക. വിശദവിവരങ്ങള്‍ക്ക് 9388310036, 8111883444 എന്ന നമ്പരില്‍ വിളിക്കുക.