Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം വാസുദേവന്‍ നായരുടെയും തങ്കം വാസുദേവന്‍ നായരുടെയും സ്മരണക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് എട്ടുവയസ്സുകാരി വൈഗ ലക്ഷ്മിക്ക്
22/11/2019
വൈക്കത്തഷ്ടമി കലാപരിപാടിയില്‍ മികവുറ്റ സംഗീതസദസ്സ് നടത്തിയ ഏട്ടു വയസ്സുകാരി വൈഗ ലക്ഷ്മിക്ക് വൈക്കം വാസുദേവന്‍ നായര്‍ അവാര്‍ഡ് പിന്നണി ഗായകന്‍ മധുബാലകൃഷ്ണന്‍ സമ്മാനിക്കുന്നു.

വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തില്‍ കലാമണ്ഡപത്തില്‍ അരങ്ങേറ്റം കുറിച്ച് മികവുറ്റ കലാപരിപാടി നടത്തുന്ന കുട്ടികള്‍ക്കായി സംഗീതജ്ഞരായ വൈക്കം വാസുദേവന്‍ നായരുടെയും തങ്കം വാസുദേവന്‍ നായരുടെയും സ്മരണക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് എട്ടുവയസ്സുകാരി വൈഗ ലക്ഷ്മിക്കു ലഭിച്ചു. തെക്കേനട 1820-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ കലാമണ്ഡപത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പിന്നണിഗായകന്‍ മധു ബാലകൃഷ്ണന്‍ അവാര്‍ഡ് വൈഗ ലക്ഷ്മിക്ക് സമ്മാനിച്ചു. ചടങ്ങില്‍ കരയോഗം പ്രസിഡന്റ് ബി.ശശിധരന്‍, സെക്രട്ടറി എസ്. പ്രതാപ്, വനിതാ സമാജം പ്രസിഡന്റ് സിന്ധു വിജയകുമാര്‍, സെക്രട്ടറി ജലജ, സംഗീതാധ്യാപകന്‍ ടി.കെ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.