വായ്പവിതരണം നടത്തി
22/11/2019
വൈക്കം: താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ താലൂക്കിലെ വിവിധ വനിതാസ്വയം സഹായ സംഘങ്ങള്‍ക്കായി ധനലക്ഷ്മി ബാങ്ക് മുഖേന നല്കുന്ന 32 ലക്ഷം രൂപയുടെ വായ്പാ വിതരണം സൊസൈറ്റി പ്രസിഡന്റ് എം. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് യൂണിയന് സെക്രട്ടറി കെ.വി വേണുഗോപാല്‍ അധ്യക്ഷനായി. ബാങ്ക് മാനേജര്‍ വെങ്കിടേഷ്, കെ.എസ് സാജുമോന്‍, കെ.കെ ഉഷാദേവി, രതി ദേവി എന്നിവര്‍ സംസാരിച്ചു.