Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
22/11/2019

വൈക്കം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കി വരുന്ന വിവിധ സ്വയംതൊഴില്‍ പദ്ധതികളിലേക്ക് 21നും 50നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായവര്‍ക്ക് അപേക്ഷിക്കാം. കെസ്‌റു പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പ തുകയുടെ 20 ശതമാനം സബ്‌സിഡിയായി ലഭിക്കും. ജോബ് ക്ലബ്ബ് പദ്ധതിപ്രകാരം രണ്ടുമുതല്‍ അഞ്ചു പേര്‍ വരെയുള്ള ഗ്രൂപ്പ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് പത്തു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം സബ്‌സിഡിയും ലഭിക്കുന്നതാണ്. വായ്പകള്‍ ബാങ്ക് മുഖേനയാണ് ലഭിക്കുക. അപേക്ഷാ ഫോറത്തിന് വൈക്കം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു ബന്ധപ്പെടേണ്ടതാണ്.