ആനുവല്‍ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു
21/11/2019
കാട്ടിക്കുന്ന് ലേക്ക് മൗണ്ട് പബ്ലിക്ക് സ്കൂളില്‍ സ്പോര്‍ട്സ് മീറ്റിന് തുടക്കം കുറിച്ച് പ്രിന്‍സിപ്പാള്‍ ഡോ. ഓമന ആന്റണിയും പി.ടി.എ പ്രസിഡന്റ് പോള്‍സണ്‍ സ്റ്റീഫനും ചേര്‍ന്ന് ദീപശിഖ തെളിയിക്കുന്നു.
വൈക്കം: കാട്ടിക്കുന്ന് ലേക്ക് മൗണ്ട് പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച ആനുവല്‍ സ്പോര്‍ട്സ് മീറ്റില്‍ നൂറിലധികം കായികതാരങ്ങള്‍ മാറ്റുരച്ചു. പി.ടി.എ പ്രസിഡന്റ് പോള്‍സണ്‍ സ്റ്റീഫന്‍, പ്രിന്‍സിപ്പാള്‍ ഡോ. ഓമന ആന്റണി എന്നിവര്‍ ചേര്‍ന്ന ദീപശിഖ തെളിയിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റിനുശേഷം നടന്ന സമ്മേളനം പി.ടി.എ പ്രസിഡന്റ് പോള്‍സണ്‍ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. ഓമന ആന്റണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ കെ.കെ സുജ, അധ്യാപക പ്രതിനിധികളായ കൃഷ്ണന്‍കുട്ടി, ബിനേഷ് കുമാര്‍, അമ്പിളി, ബി.ലീന, സുധാമണി എന്നിവര്‍ പ്രസംഗിച്ചു.