Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്കുതല അവാര്‍ഡ് അര്‍ബന്‍ ബാങ്കിന്
21/11/2019
മികച്ച സേവനത്തിന് 1193-ാം നമ്പര്‍ വൈക്കം അര്‍ബന്‍ സഹകരണ ബാങ്കിന് ലഭിച്ച അവാര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍ വി.പ്രസന്നകുമാറില്‍ നിന്നും ബാങ്ക് ചെയര്‍മാന്‍ ഡോ. സി.ആര്‍ വിനോദ്കുമാറും വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി ബാബുവും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.

വൈക്കം: മികച്ച സേവനം നടത്തുന്ന അര്‍ബന്‍ ബാങ്കുകള്‍ക്ക് സഹകരണവകുപ്പ് ഏര്‍പ്പെടുത്തിയ 2018-19 ലെ താലൂക്കുതല അവാര്‍ഡ് 1193-ാം നമ്പര്‍ വൈക്കം അര്‍ബന്‍ സഹകരണബാങ്കിന് ലഭിച്ചു. സഹകരണവാരാഘോഷ സമ്മേളനത്തില്‍ വച്ച് അവാര്‍ഡ് കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ വി.പ്രസന്നകുമാറില്‍ നിന്നും ബാങ്ക് ചെയര്‍മാന്‍ ഡോ. സി.ആര്‍ വിനോദ്കുമാറും വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി ബാബുവും ചേര്‍ന്ന് ഏറ്റുവാങ്ങി. ബോര്‍ഡ് മെമ്പര്‍മാരായ കെ.വേലായുധന്‍ നായര്‍, വി.സമ്പത്ത്കുമാര്‍, ടി.ടി സുദര്‍ശനന്‍, ജനറല്‍ മാനേജര്‍ ഷീല ദാസപ്പന്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.