ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സാംസ്ക്കാരിക ജാഥയ്ക്ക് സ്വീകരണം
09/03/2016
വൈക്കം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നാളെ 11 മണിക്ക് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സാംസ്ക്കാരിക ജാഥയ്ക്ക് സ്വീകരണം നല്കുന്നു. തുടര്‍ന്ന് നടക്കുന്ന സമ്മേളനം കേരള സ്റ്റേററ് ലൈബ്രറി കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. വൈക്കം നഗരസഭ ചെയര്മാന് എന്‍.അനില്‍ ബിശ്വാസ് അദ്ധ്യക്ഷനായിരിക്കും. കെ.അജിത് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.