Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തജനങ്ങള്‍ക്ക് നവ്യാനുഭൂതി പകര്‍ന്ന് ആനച്ചമയ പ്രദര്‍ശനം.
18/11/2019
വൈക്കത്തഷ്ടമിയുടെ ഭാഗമായി നടന്ന ആനച്ചമയ പ്രദര്‍ശനം

വൈക്കം: ഭക്തജനങ്ങള്‍ക്ക് നവ്യാനുഭൂതി പകര്‍ന്ന് ആനച്ചമയ പ്രദര്‍ശനം. അഷ്ടമിയുടെ ഒന്‍പതാം ദിവസം തെക്കേനട ആനസ്‌നേഹി സംഘമാണ് ചടങ്ങ് സംഘടിപ്പിച്ചത്. തൃശൂര്‍ പൂരത്തിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ ഉപയോഗിച്ച ആന ചമയങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. വ്യാഘ്രപാദതറയുടെ മുന്‍വശം ആനച്ചമയങ്ങളായ വിവിധ രീതിയിലുള്ള തലേക്കെട്ടുകള്‍, വര്‍ണ്ണക്കുട, മുത്തുക്കുട, കണ്ഠമണി, അരമണി, പാദസരം, വെഞ്ചാമരം, ആലവട്ടം, കച്ചക്കയര്‍ എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്. ഈ ചമയങ്ങളാണ് അഷ്ടമി ഉത്സവത്തിന് ഉപയോഗിക്കുക