Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി ഉത്സവത്തിന്റെ ഒന്‍പതാം ദിനത്തില്‍ ഗജപൂജ നടത്തി
18/11/2019
വൈക്കത്തഷ്ടമിയുടെ ഒന്‍പതാം ദിനത്തില്‍ മേക്കാട്ട് ചെറിയ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഗജപൂജ

വൈക്കം: അഷ്ടമി ഉത്സവത്തിന്റെ ഒന്‍പതാം ദിനത്തില്‍ രാവിലെ നടന്ന ഗജപൂജയ്ക്ക് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മഹാദേവക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. വ്യാഘ്രപാദത്തറയ്ക്ക് മുന്‍വശം കരിമ്പടം വിരിച്ചശേഷം അതിലിരുത്തി പുതുപ്പള്ളി സാധു എന്ന ഗജരാജനെ പ്രത്യക്ഷ ഗണപതി സങ്കല്‍പ്പത്തില്‍ പൂജകള്‍ നടത്തി. തന്ത്രി മുഖ്യന്‍മാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മാധവന്‍ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മേക്കാട് ചെറിയ നാരായണന്‍ നമ്പൂതിരി ഗജപൂജയ്ക്ക് കാര്‍മ്മികത്വം വഹിച്ചു. മേല്‍ശാന്തിമാരായ ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി, കീഴ്ശാന്തമാരായ മേലേടം നമ്പൂതിരി, ആഴാട് നാരായണന്‍ നമ്പൂതിരി, എറാഞ്ചേരി ദേവനാരായണന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ തെക്കേനട ആനസ്‌നേഹി സംഘമാണ് ഗജപൂജ ഒരുക്കിയത്. ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ബി.എസ് ശ്രീകുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ജി.ജി മധു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡി.ജയകുമാര്‍, സബ്ഗ്രൂപ്പ് ഓഫീസര്‍ വി.കെ അശോകന്‍, ഉപദേശകസമിതി ഭാരവാഹികളായ ഡി.സോമന്‍, പി.എം സന്തോഷ് കുമാര്‍, ടി.ആര്‍ സുരേഷ് മുത്തുചിപ്പി എന്നിവര്‍ പങ്കെടുത്തു.