Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ സംഭാരവിതരണം തുടങ്ങി.
18/11/2019
വ്യാപാരിവ്യവസായി ഏകോപനസമിതി വൈക്കം യൂണിറ്റ് ക്ഷേത്രത്തില്‍ നടത്തുന്ന സംഭാരവിതരണം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഷ്ടമിക്ക് എത്തുന്ന ഭക്തര്‍ക്കായി മഹാദേവ ക്ഷേത്രത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം യൂണിറ്റും ജനമൈത്രി പോലീസും ചേര്‍ന്ന് സൗജന്യ സംഭാരവിതരണം തുടങ്ങി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ് ഉദ്ഘാടനം നിര്‍വഹിച്ചു. ജനമൈത്രി സി.പി.ഒ ബിജു, വൈക്കം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡി.ജയകുമാര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ വി.കെ അശോകന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് പി.ശിവദാസ്, സെക്രട്ടറി എം.ആര്‍ റെജി, കെ.ശിവപ്രസാദ്, ഡി.സോമന്‍, പി.എം സന്തോഷ് കുമാര്‍, ടി.ആര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.