Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക്തല സഹകരണ വാരാഘോഷ ചടങ്ങിനെ രാഷ്ട്രിയ വിധേയത്വ വേദിയാക്കി
18/11/2019

വൈക്കം: താലൂക്ക്തല സഹകരണ വാരാഘോഷ ചടങ്ങിനെ രാഷ്ട്രിയ വിധേയത്വ വേദിയാക്കിയ വൈക്കം അസി. രജിസ്ട്രാറുടെ നടപടിയില്‍ സി.പി.ഐ വൈക്കം മണ്ഡലം സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തി. മുന്‍കാലങ്ങളില്‍ സഹകരണ വാരാഘോഷ പരിപാടികളില്‍ വിവിധ സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളായി മുഖ്യധാര രാഷ്ട്രിയ പാര്‍ട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരുടെയും സഹകരണത്തോടെ നടത്തിയിരുന്ന വാരാഘോഷ പരിപാടികളാണ് ഇത്തവണ സി.പി.ഐ അടക്കമുള്ള രാഷ്ട്രിയ പാര്‍ട്ടികളെ ഒഴിവാക്കി സംഘടിപ്പിക്കുന്നത്. പുതുതായി വൈക്കത്ത് ചുമതലയേറ്റെടുത്ത അസി. രജിസ്ട്രാര്‍ കെ.കെ പ്രകാശന്റെ രാഷ്ട്രിയ വിവേചന നിലപാടാണ് ഇതിനുകാരണം. സഹകാരികളുടെ ശക്തമായ പ്രതിഷേധവും ഇതിലുണ്ട്. പ്രോഗ്രാം നോട്ടീസില്‍ നഗരസഭാ ചെയര്‍മാനെ അധ്യക്ഷനാക്കി ജില്ലാ ജോയിന്റ് രജിസ്ട്രാറെ വാരാഘോഷത്തിന്റെ ഉദ്ഘാടകനാക്കിയതും ചട്ടലംഘനമാണ്. ഇതില്‍ പ്രതിഷേധിച്ച് ഉദ്ഘാടന പരിപാടികള്‍ സി.പി.ഐ ബഹിഷ്‌കരിക്കുകയാണ്. സഹകാരികളുടെ വികാരവും പ്രതിഷേധവും മാനിച്ച് ഈ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ആവശ്യപ്പെട്ടു.