Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം
18/11/2019

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ 30നകം അവരവരുടെ ആധാര്‍ കാര്‍ഡ്/പെന്‍ഷന്‍ ഐ.ഡി നമ്പര്‍ എന്നിവയുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണ്. ഇങ്ങനെ ചെയ്യാത്തവര്‍ക്ക് അടുത്ത ഗഡു മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതല്ല. ഇന്നു മുതല്‍ മസ്റ്ററിങ് നടത്താനാകുമെന്ന് സെക്രട്ടറി അറിയിച്ചു.

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ ഇന്നു മുതല്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടത്തേണ്ടതാണ്. ഇങ്ങനെ ചെയ്യാത്തവര്‍ക്ക് അടുത്ത ഗഡു മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതല്ല. അക്ഷയ കേന്ദ്രങ്ങളില്‍ പോകാന്‍ കഴിയാത്ത കിടപ്പുരോഗികള്‍ ആ വിവരം കുടുബാംഗം വഴി 29നകം പഞ്ചായത്ത് സെക്രട്ടറി അറിയിക്കണം.