Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് ജേതാക്കള്‍
16/11/2019
ടി.വി പുരം ഗ്രാമപഞ്ചായത്ത് ഗ്രാമോത്സവത്തിന്റെ ഭാഗമായി നടത്തിയ അഖിലകേരള വോളിബോള്‍ ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സമ്മാനങ്ങള്‍ നല്‍കുന്നു.

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് ഗ്രാമോത്സവത്തിന്റെ ഭാഗമായി നടത്തിയ അഖിലകേരള വോളിബോള്‍ ടൂര്‍ണ്ണമെന്റിലെ ഫൈനല്‍ മത്സരത്തില്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് ജേതാക്കളായി. ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണിയുടെ അദ്ധ്യക്ഷതയില്‍ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഗ്രാമപഞ്ചായത്തിലെ മുന്‍കാല വോളിബോള്‍ പ്രതിഭകളായ ബാലകൃഷ്ണന്‍ മാധവശ്ശേരി ഉള്‍പ്പെടെയുള്ളവരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.കെ രഞ്ജിത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ റ്റി.എസ് സെബാസ്റ്റ്യന്‍, ജീന തോമസ്, രമാ ശിവദാസ്, അനിയമ്മ അശോകന്‍, ഷീല സുരേശന്‍, കവിത റെജി, എസ്. ബിജു എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തിന് പുതു ആവേശം നല്‍കിയ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണിയെ കായിക പ്രേമികള്‍ പൊന്നാടയണിയിച്ചാദരിച്ചു. മദ്യം, മയക്കുമരുന്നു ദുശ്ശീലങ്ങളില്‍ നിന്നും മൊബൈല്‍ അഡിഷനില്‍ നിന്നും യുവതലമുറയെ അകറ്റി നിര്‍ത്തുവാന്‍ ഇപ്രകാരമുള്ള കായികവിനോദങ്ങള്‍ ഉപകരിക്കുമെന്ന് ആദരം ഏറ്റുവാങ്ങിക്കൊണ്ട് സെബാസ്റ്റ്യന്‍ ആന്റണി പറഞ്ഞു.