Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡ് ഡി.രാജയ്ക്ക്
16/11/2019

വൈക്കം: സി.കെ വിശ്വനാഥന്‍ സ്മാരക ട്രസ്റ്റ് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി വരുന്നതിന്റെ ഭാഗമായി സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്ക മികച്ച പൊതുപ്രവര്‍ത്തകനുള്ള അവാര്‍ഡ് നല്‍കുവാന്‍ ബിനോയ് വിശ്വം, അഡ്വ. വി.ബി ബിനു, ടി.എന്‍ രമേശന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റി തീരുമാനിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ചെത്തുതൊഴിലാളി യൂണിയന്‍ 75-ാം വാര്‍ഷികാഘോഷത്തിന്റെയും സി.കെ വിശ്വനാഥന്‍ അനുസ്മരണത്തിന്റെയും ഭാഗമായി ഡിസംബര്‍ 24ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും.