Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തിയുടെ വര്‍ണകാഴ്ചയായി പൂത്താലങ്ങള്‍
16/11/2019
വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവദിവസം ധീവരമഹിളാസഭ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പൂത്താലം ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: അഷ്ടമി മഹോത്സവത്തിന്റെ ഏഴാം ദിവസം ധീവരസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധീവര മഹിളാസഭ മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ പൂത്താലം ഭക്തിയുടെ വര്‍ണകാഴ്ചയായി. അസ്തമയ സൂര്യന്റെ തങ്കപ്രഭയില്‍ ആയിരക്കണക്കിന് വനിതകള്‍ പൂത്താലമേന്തി ക്ഷേത്രത്തിലേക്ക് നീങ്ങി. ജില്ലാ ആസ്ഥാനത്തുനിന്നും പുറപ്പെട്ട താലപ്പൊലി ബീച്ച് റോഡ്, ബോട്ട്‌ജെട്ടി, പടിഞ്ഞാറെനടവഴി ക്ഷേത്രത്തിലേക്ക് നീങ്ങി. വിവിധ ശാഖകളില്‍ നിന്നെത്തിയ വനിതകള്‍ കേരളീയ വേഷവിധാനത്തോടെയാണ് താലങ്ങള്‍ എടുത്തത്. വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍ എന്നിവ അകമ്പടിയേകി. ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍, സെക്രട്ടറി എം.കെ രാജു, മഹിളാസഭ പ്രസിഡന്റ് സുലഭ പ്രദീപ്, സെക്രട്ടറി സൗമ്യ ഷിബു, എ.ദാമോദരന്‍, ഭൈമി വിജയന്‍, കെ.കെ അശോക് കുമാര്‍, വി.എം ഷാജി, കെ.എസ് കുമാരന്‍, ശ്രീജ ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവദിവസം കേരള വണിക വൈശ്യസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ഭക്തി നിര്‍ഭരമായി. മുത്താരമ്മന്‍ കാവില്‍ പൂജകള്‍ നടത്തിയ ശേഷം പുറപ്പെട്ട താലപ്പൊലിക്ക് സംസ്ഥാന പ്രസിഡന്റ് ഓമന മോഹനന്‍,് ബാബു ഇടമുറ്റം, ഓമന പ്രകാശന്‍, ഓമന വിശ്വനാഥന്‍, സംഘം പ്രസിഡന്റ് ചന്ദ്രദാസ്, സെക്രട്ടറി വേലായുധന്‍ ചെട്ടിയാര്‍, ഗിരി, പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി. രാമചന്ദ്രന്‍ തഴയനാട് പൂജകള്‍ നടത്തി.