Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം പള്ളിയില്‍ വിശുദ്ധ ഗ്രിഗോറിയോസിന്റെ ദര്‍ശന തിരുനാളിന് കൊടിയേറ്റി.
16/11/2019
തോട്ടകം പള്ളിയില്‍ വിശുദ്ധ ഗ്രിഗോറിയോസിന്റെ ദര്‍ശന തിരുനാളിന് മാര്‍.തോമസ് ചക്യത്ത് കൊടിയേറ്റുന്നു.

വൈക്കം: തോട്ടകം പള്ളിയില്‍ വിശുദ്ധ ഗ്രിഗോറിയോസിന്റെ ദര്‍ശന തിരുനാളിന് മാര്‍.തോമസ് ചക്യത്ത് കൊടിയേറ്റി. വികാരി ഫാ.ഫ്രാങ്കോ ചൂണ്ടല്‍, ഫാ.ആന്റണി പയ്യപ്പള്ളില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. 17ന് തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 3ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ.ജോസഫ് കളപ്പുര, ഫാ.മാത്യൂ ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ മുഖ്യകാര്‍മ്മികരാകും. വൈകിട്ട് 6.30ന് ഇടവക ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറല്‍ ഫാ.ജോസ് പുതിയേടത്ത് ഉദ്ഘാടനം ചെയ്യും. ഫൊറോന പള്ളിവികാരി ഫാ.ജോസഫ് തെക്കിനേന്‍ അദ്ധ്യക്ഷത വഹിക്കും. കൊടിയേറ്റ് ചടങ്ങിന് ട്രസ്റ്റിമാരായ ജോയ് ചെത്തിയില്‍, ജേക്കബ് പള്ളിവാതുക്കല്‍, ഫാമിലി വൈസ ചെയര്‍മാന്‍ ജോസഫ് കാട്ടുമന, പ്രസുദേന്തി പ്രതിനിധി റോജന്‍ ആറ്റുപുറം എന്നിവര്‍ നേതൃത്വം നല്‍കി.