Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് 18ന് താലൂക്കുതല സഹകരണ സമ്മേളനം നടത്തും
15/11/2019

വൈക്കം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് 18ന് താലൂക്കുതല സഹകരണ സമ്മേളനം നടത്തും. സീതാറാം ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് പതാകയുയര്‍ത്തലും തുടര്‍ന്ന് വൈകിട്ട് 3ന് പൊതുസമ്മേളനവും നടത്തും. കോട്ടയം സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ വി.പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിക്കും. സീനിയര്‍ ടാക്‌സ് പ്രാക്ടീഷണര്‍ ജോസി തോമസ് ക്ലാസ്സെടുക്കും. സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി വൈക്കം താലൂക്കില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ സഹകരണബാങ്കുകളെ ചടങ്ങില്‍ ആദരിക്കും. സമാപനയോഗത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സി.വി സാബു സമ്മാനങ്ങള്‍ വിതരണം ചെയ്യും.