Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂട്ടിയാനിക്കല്‍ കുടുംബയോഗം ചാരിറ്റബിള്‍ സൊസൈറ്റിയുടെ കുടുംബസംഗമം ഡിസംബര്‍ 1ന് ടി.വി പുരത്ത്
15/11/2019

വൈക്കം: കൂട്ടിയാനിക്കല്‍ കുടുംബയോഗം ചാരിറ്റബിള്‍ സൊസൈറ്റിയുടെ കുടുംബസംഗമം ഡിസംബര്‍ 1ന് ടി.വി പുരത്ത് നടത്തും. രാവിലെ 10ന് കൂട്ടിയാനിക്കല്‍ (മണ്ണുപുരക്കല്‍) കെ.എ ബാബുവിന്റെ വസതിയില്‍ നടത്തുന്ന സംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി, പഞ്ചായത്ത് മെമ്പര്‍ ഷീല സുരേശന്‍, കുടുംബയോഗം ഭാരവാഹികളായ റ്റി.ജി നാരായണന്‍, കെ.കെ സുധാകരന്‍, കെ.എ ബാബു, പ്രശാന്ത്, സാംബശിവന്‍, റ്റി.ജി സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിക്കും. തദവസരത്തില്‍ കുടുംബാംഗമായ റെജിമോന്റെ മകള്‍ നിഹാര റെജി എന്ന ഒന്നാം ക്ലാസ്സുകാരി സൈക്കിള്‍ വാങ്ങുന്നതിനായി സ്വരുക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി എം.എല്‍.എ യെ എല്‍പ്പിക്കും. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിനും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും, കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും പൊതുവായ പുരോഗതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകുവാന്‍ വേണ്ടിയാണ് ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നിന് നടക്കുന്ന കുടുംബസംഗമത്തില്‍ കൂട്ടിയാനിക്കല്‍ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് കുടുംബസംഗമ സംഘാടക സമിതിക്കുവേണ്ടി പ്രസിഡന്റ് ടി.ജി നാരായണന്‍ തേക്കിലക്കാട്ടില്‍, സെക്രട്ടറി കെ.കെ സുധാകരന്‍ കൂട്ടിയാനിക്കല്‍, ഖജാന്‍ജി കെ.എ ബാബു മണ്ണുപുരയ്ക്കല്‍, വൈസ് പ്രസിഡന്റ് പ്രശാന്ത് സാംബശിവന്‍, ജോയിന്റ് സെക്രട്ടറി ടി.ജി സുകുമാരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.