Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തെ ഭക്തിസാന്ദ്രമാക്കി താലപ്പൊലികള്‍
15/11/2019
വൈക്കത്തഷ്ടമിയുടെ ആറാം ഉത്സവദിവസം തമിഴ് വിശ്വബ്രഹ്മസമാജത്തിന്റെ നേതൃത്വത്തിലുള്ള താലപ്പൊലി കവരപ്പാടിനട സമാജം ആസ്ഥാനത്തുനിന്നും പുറപ്പെടുന്നു.

വൈക്കം: അഷ്ടമി ഉത്സവത്തിന്റെ ആറാം ദിവസം വിവിധ മേഖലകളില്‍ നിന്നും സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലികള്‍ നഗരത്തെ ഭക്തിസാന്ദ്രമാക്കി. തമിഴ് വിശ്വബ്രഹ്മ സമാജം വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ സമാജം ആസ്ഥാനത്ത് പൂജകള്‍ നടത്തിയ ശേഷം ക്ഷേത്രത്തിലേക്ക് പുറപ്പെട്ട താലപ്പൊലി ആകര്‍ഷകമായി. പ്രസിഡന്റ് ധനലക്ഷ്മി ഷണ്‍മുഖന്‍, സെക്രട്ടറി മഞ്ജു രാജേഷ്, ശാലിനി ഗിരീഷ്, ധനലക്ഷ്മി രാജന്‍, സമാജം പ്രസിഡന്റ് എന്‍. സുന്ദരന്‍ ആചാരി, സെക്രട്ടറി പി. ടി. മോഹനന്‍, ട്രഷറര്‍ കെ. സി. ധനപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈക്കം, കുലശേഖരമംഗലം, ബ്രഹ്മമംഗലം, മിഠായിക്കുന്നം എന്നീ കരകളിലെ വനിതകളാണ് താലപ്പൊലിയില്‍ പങ്കെടുത്തത്.

വിളക്കിത്തല നായര്‍ സമാജത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി വര്‍ണാഭമായി. വടക്കേക്കവല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷം പുറപ്പെട്ട താലപ്പൊലിക്ക് രക്ഷാധികാരി കെ.നാണപ്പന്‍, പ്രസിഡന്റ് കെ.ജി സജീവ്, സെക്രട്ടറി ഇ.സി സോമന്‍, കണ്‍വീനര്‍ എന്‍.ഗോപിനാഥന്‍, ശ്യാംകുമാര്‍, രമേശ് ബാബു, വനിതാ സമാജം പ്രസിഡന്റ് സിന്ധു ഡിസില്‍, സെക്രട്ടറി മിനി വിജയന്‍, ആനന്ദവല്ലി, മഞ്ജു സൈജു എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന പ്രസിഡന്റ് എന്‍.മോഹനന്‍, സെക്രട്ടറി ടി.ടി ബിജു എന്നിവര്‍ പങ്കെടുത്തു.

കേരള വേലന്‍ മഹാജനസഭ, മഹിളാ മഹാജനസഭ എന്നിവരുടെ നേതൃത്വത്തില്‍ കാളിയമ്മനട ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷം മഹാദേവ ക്ഷേത്രത്തിലേക്ക് താലപ്പൊലി പുറപ്പെട്ടു. വേലന്‍ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് കെ.ഇ മണിയന്‍, ഡി.എസ് പ്രസാദ്, താലൂക്ക് പ്രസിഡന്റ് എം.കെ രവി, സെക്രട്ടറി ബി.മുരളി, ലളിത ശശിധരന്‍, കെ.കെ സുലോചന, കെ.കെ ഉഷ, വി.സുകുമാരന്‍, വി.മനോഹരന്‍, പി.വി ഷാജില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരി പൂജകള്‍ നടത്തി.