Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന ഉത്സവബലി ദര്‍ശിക്കുവാന്‍ എത്തിയത് നൂറുകണക്കിന് ഭക്തര്‍.
15/11/2019

വൈക്കം: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന ഉത്സവബലി ദര്‍ശിക്കുവാന്‍ എത്തിയത് നൂറുകണക്കിന് ഭക്തര്‍. വൈക്കത്തഷ്ടമിയുടെ പ്രധാന ചടങ്ങായ രണ്ടാമത്തെ ഉത്സവബലിക്ക് തന്ത്രി കിഴക്കിനിയേടത്ത് മാധവന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ശ്രീധരന്‍ നമ്പൂതിരി വൈക്കത്തപ്പന്റെ മൂല വിഗ്രഹം എഴുന്നള്ളിച്ചു. ലോകനാര്‍കാവ് മേല്‍ശാന്തി തയ്യില്ലത്ത് നാരായണന്‍ നമ്പൂതിരി, ഏറാഞ്ചേരി ദേവനാരയണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. ചാമപ്പുഴ ഉണ്ണികൃഷ്ണാണ് വൈക്കത്തപ്പന്റെ തിടമ്പേറ്റിയത്. വെച്ചൂര്‍ രാജേഷ്, കലാപീഠം ബാബു, വെച്ചൂര്‍ വൈശാഖ്, വൈക്കം കാര്‍ത്തിക് എന്നിവര്‍ മേളം ഒരുക്കി.