Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉത്സവപന്തലിന്റെ കാല്‍നാട്ടുകര്‍മ്മം
14/11/2019
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിനുള്ള പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം മേല്‍ശാന്തി ഉമേഷ് നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവാഘോഷങ്ങള്‍ക്കുള്ള ഉത്സവപന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ക്ഷേത്രം മേല്‍ശാന്തി ഉമേഷ് നമ്പൂതിരി നിര്‍വഹിച്ചു. ഡിസംബര്‍ 2ന് കാര്‍ത്തിക ഉത്സവത്തിന് കൊടിയേറും. എഴുന്നള്ളിപ്പുകള്‍ക്കും കലാപരിപാടികള്‍ക്കുമറ്റുമായി 15000 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവിലാണ് ബില്‍റ്റ് അപ്പ് പന്തല്‍ നിര്‍മ്മിക്കുന്നത്. സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.ആര്‍ വിജയകുമാര്‍, കീഴ്ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, ഭക്തസമിതിയംഗങ്ങളായ കെ.എന്‍ ഗിരീഷ്, പി.വി മോഹനന്‍, സി.ഡി അഭിലാഷ്, എസ്.ദീപക്, വി.പി രതീഷ്, ഷിബു മനയത്ത് എന്നിവര്‍ പങ്കെടുത്തു.