Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോകവനിതാ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
02/03/2016
വൈക്കം കുടുംബശ്രീ മിഷനും ചേര്‍ത്തല കിന്‍ഡര്‍ വിമന്‍സ് ഹോസ്പിററല്‍ & ഫെര്‍ട്ടിലിററി സെന്ററും സംയുക്തമായി സംഘടിപ്പിച്ച ലോകവനിതാ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം വൈക്കം വിജയലക്ഷ്മിയും കെ.അജിത്ത് എം.എല്‍.എയും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നേറി കൊണ്ടിരിക്കുന്ന വൈക്കം കുടുംബശ്രീ മിഷനും ചേര്‍ത്തല കിന്‍ഡര്‍ വിമന്‍സ് ഹോസ്പിററല്‍ & ഫെര്‍ട്ടിലിററി സെന്ററും സംയുക്തമായി സ്ത്രീശാക്തീകരണം ആരോഗ്യത്തിലൂടെ എന്ന ലക്ഷ്യവുമായി ലോകവനിതാ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ കലാ-കായിക-ആരോഗ്യ മേഖലകളില്‍ പ്രമുഖരായി തീര്‍ന്ന 3 വനിതകളെയാണ് ആദരിച്ചത്. കലാരംഗത്തു നിന്നും പിന്നണി ഗായികയായ വൈക്കം വിജയലക്ഷ്മിയെയും, കായികരംഗത്തു നിന്നും തൈയ്‌കോണ്ടോയില്‍ മികവ് തെളിയിച്ച മാര്‍ഗരററ് മരിയ റജിയെയും, ആരോഗ്യരംഗത്തു നിന്നും മികച്ച നഴ്‌സിനുള്ള ഫ്‌ളോറന്‍സ് നൈററിംഗേല്‍ അവാര്‍ഡ് ലഭിച്ച കെ.സോജാബേബി എന്നിവരെയാണ് ആദരിച്ചത്. പ്രമുഖ വനിതകളെ ആദരിക്കുന്ന ചടങ്ങ് കെ.അജിത്ത് എം.എല്‍.എ നിര്‍വ്വഹിച്ചു. വനിതാദിനാഘോഷ പരിപാടി വൈക്കം വിജയലക്ഷ്മി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കിന്‍ഡര്‍ വിമന്‍സ് ഹോസ്പ്പിററലിന്റെ എം.ഡി പ്രവീണ്‍ കുമാര്‍ സ്വാഗതം ആശംസിച്ചു. വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്ന ആശുപത്രിയായ കിന്‍ഡര്‍ വിമന്‍സ് ഹോസ്പിററല്‍ & ഫെര്‍ട്ടിലിററി സെന്റര്‍, വനിതാ ദിനത്തോടനുബന്ധിച്ച് വൈക്കം മണ്ഡലത്തിലെ നിര്‍ദ്ധരരായ 10 വനിതകള്‍ക്ക് സൗജന്യമായ ശസ്ത്രക്രിയ നടത്തി നല്‍കുന്ന ''മഹിള വൈക്കം'' പദ്ധതിയുടെ ഉദ്ഘാടനം കെ. സോജ ബേബി ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ വത്സലയ്ക്ക് പ്രിവിലേജ് കാര്‍ഡ് കൈമാറി കൊണ്ട് നിര്‍വ്വഹിച്ചു. ശോഭാലക്ഷ്മി (ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേററര്‍ കുടുംബശ്രീ), എം.വൈ.ജയകുമാരി (വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ലൂസമ്മ ജയിംസ് (കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ലിജി സലഞ്ച്‌രാജ് (തലയാഴം പഞ്ചായത്ത് പ്രസിഡന്റ്), ടി.എന്‍.സെബാസ്റ്റ്യന്‍ (ടി. വി. പുരം പഞ്ചായത്ത് പ്രസിഡന്റ്), ശകുന്തള (വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ്), സാബു പി മണലൊടി (ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ്), ചന്ദ്രലേഖ കെ.ആര്‍ (ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ്), ജമീല പ്രദീപ് (കല്ലറ പഞ്ചായത്ത് പ്രസിഡന്റ്), ലൈലാ ജമാല്‍ (വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്), വി.ജി.മോഹനന്‍ (തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്), പി.വി.ഹരിക്കുട്ടന്‍ (മറവന്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ്) എന്നിവരോടൊപ്പം രാഷ്ട്രീയ - സാമൂഹ്യ - കലാ - ആരോഗ്യരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് 3 മണിക്ക് വനിതകളുടെ ഘോഷയാത്രയോടു കൂടിയായിരുന്നു ചടങ്ങിന്റെ ആരംഭം.