Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും ആര്‍.ശങ്കര്‍ അനുസ്മരണവും
14/11/2019
ടൗണ്‍ 1184-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിലെ ആര്‍.ശങ്കര്‍ കുടുംബയൂണിറ്റിന്റെ കുടുംബസംഗമം ശാഖാ സെക്രട്ടറി കെ.ഡി ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം ടൗണ്‍ നോര്‍ത്ത് 1184-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ ആര്‍.ശങ്കര്‍ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ കുടുംബസംഗമവും ആര്‍.ശങ്കര്‍ അനുസ്മരണവും നടത്തി. ശാഖാ പ്രസിഡന്റ് കെ.നാരായണന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ സംഗമം സെക്രട്ടറി കെ.ഡി ഉണ്ണി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.കെ ശശിധരന്‍, നഗരസഭാ കൗണ്‍സിലര്‍ ബിജു വി കണ്ണേഴന്‍, യൂണിറ്റ് ചെയര്‍മാന്‍ ചന്ദ്രബാബു, കണ്‍വീനര്‍ സുശീല സാനു, വനിതാസമാജം സെക്രട്ടറി ഷൈമോള്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അര്‍ജ്ജുന്‍ അജയ് എന്നിവര്‍ പ്രസംഗിച്ചു.