Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഋഷഭവാഹനം എഴുന്നള്ളിപ്പ് നാളെ
14/11/2019

വൈക്കം: അഷ്ടമിയുടെ പ്രധാന ചടങ്ങുകളിലൊന്നായ ഋഷഭവാഹനം എഴുന്നള്ളിപ്പ് നാളെ നടക്കും. രാത്രി 11ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പ് രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കും. പരമേശ്വരന്റെ വാഹനമായ കാളയുടെ പുറത്ത് സര്‍വാഭരണ വിഭീഷിതനായി വൈക്കത്തപ്പന്‍ എഴുന്നള്ളി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നുവെന്നാണ് വിശ്വാസം. ശ്രീകോവിലിലെ വിശേഷാല്‍ പൂജകള്‍ക്കുശേഷം നൂറുകിലോഭാരം വരുന്ന വെള്ളിയില്‍ നിര്‍മ്മിതമായ കാളയുടെ പുറത്ത് ഏകദേശം അഞ്ചരയിടി വരുന്ന ചട്ടം വയ്ക്കുന്നു. പിന്നീട് വൈക്കത്തപ്പന്റെ തിടമ്പ് ചട്ടത്തില്‍ ചേര്‍ത്ത് ദിവ്യാഭരണങ്ങളും പട്ടുടയാടകളും കട്ടിമാലകളും കൊണ്ട് അലങ്കരിക്കും. മനോഹരമായി അലങ്കരിച്ച ഋഷഭം അവകാശികളായ നാല്‍പ്പതിലധികം മൂസതുമാര്‍ ചേര്‍ന്ന് എഴുന്നള്ളിക്കും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് അഞ്ചുപ്രദക്ഷിണം വയ്ക്കും. നാദസ്വരം, പുരുഷ വാദ്യം, പഞ്ചാരിമേളം, ചെണ്ടമേളം, ഘട്ടിയം തുടങ്ങിയ വാദ്യമേളങ്ങള്‍ ഉപയോഗിക്കുന്ന ഋഷഭ വാഹനം എഴുന്നള്ളിപ്പിന് ഏട്ട് ഗജവീരന്‍മാര്‍ അകമ്പടിയാകും.