Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെഹ്‌റുവിന്റെ ജന്മദിനാഘോഷ പരിപാടികള്‍ നടത്തി.
14/11/2019
പടിഞ്ഞാറെ ഗോപുരനടയിലെ കൊടിമരച്ചുവട്ടില്‍ സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ നഗരസഭാ പ്രതിപക്ഷ നേതാവ് എം.റ്റി അനില്‍കുമാര്‍ പതാക ഉയര്‍ത്തുന്നു.

വൈക്കം: നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടിയും വൈക്കം ടൗണ്‍ ബൂത്ത് കമ്മിറ്റിയും സംയുക്തമായി പടിഞ്ഞാറെ ഗോപുരനടയിലെ കൊടിമരച്ചുവട്ടില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാഘോഷ പരിപാടികള്‍ നടത്തി. നെഹ്‌റുവിന്റെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം നടത്തിയ സമ്മേളനം നഗരസഭാ പ്രതിപക്ഷ നേതാവ് എം.റ്റി അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പര്‍ പി.റ്റി സുബാഷ്, കൗണ്‍സിലര്‍ ജി.ശ്രീകുമാരന്‍ നായര്‍, ബൂത്ത് പ്രസിഡന്റ് ജി.സുരേന്ദ്രന്‍, റ്റി.വി മോഹനന്‍ നായര്‍, ജി.രഘുനാഥ്, എസ്.വേണു, ജെ.സൗധം, സാബു എന്നിവര്‍ സംസാരിച്ചു.