Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി ഉത്സവത്തിന്റെ അഞ്ചാം ദിവസം വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ മഹാദേവ ക്ഷേത്രത്തിലേക്കു നടത്തിയ താലപ്പൊലി വര്‍ണാഭമായി
14/11/2019
അഞ്ചാം ഉത്സവദിനത്തില്‍ കേരള പരവര്‍ സര്‍വ്വീസ് സൊസൈറ്റി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി കാലാക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: അഷ്ടമി ഉത്സവത്തിന്റെ അഞ്ചാം ദിവസം വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ മഹാദേവ ക്ഷേത്രത്തിലേക്കു നടത്തിയ താലപ്പൊലി വര്‍ണാഭമായി. കെ.പി.എം.എസ് വൈക്കം യൂണിയന്‍ (പുന്നല) മഹിളാ ഫെഡറേഷന്റെ നേതൃത്വത്തില്‍ അഞ്ചാം ഉത്സവദിവസം താലപ്പൊലി നഗരത്തെ ഭക്തിസാന്ദ്രമാക്കി. കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ പൂജകള്‍ നടത്തിയ ശേഷം പുറപ്പെട്ട താലപ്പൊലിക്ക് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.സനീഷ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം കാളികാവ് ശശികുമാര്‍, യൂണിയന്‍ പ്രസിഡന്റ് പി.കെ രഘുവരന്‍, സെക്രട്ടറി സുമേഷ് മോഹന്‍, അഖില്‍ കെ.ദാമോദരന്‍ ഫെഡറേഷന്‍ ഭാരവാഹികളായ കനക മുരളി, സ്വപ്‌ന മനോജ്, ശ്രീദേവി അനിരുദ്ധന്‍, ജലജ, ലത മഹേഷന്‍, ബിന്ദു സദാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ഭക്തിനിര്‍ഭരമായി. യൂണിയന്‍ ആസ്ഥാനത്ത് പൂജകള്‍ നടത്തിയ ശേഷം പുറപ്പെട്ട താലപ്പൊലിക്ക് ഫെഡറേഷന്‍ നേതാക്കളായ പി.യു അമ്മിണി, ശകുന്തള രാജു, ഗീത പുരുഷന്‍, കെ.ലത, ഷിജി പ്രസാദ്, രാധാദാസ്, ചിന്താമണി, ഓമന ശങ്കരന്‍, കാഞ്ചന, ബിജിമോള്‍, രേവതി, ശാരദ, ഉഷ ബാബു, സന്ധ്യ എന്നിവര്‍ നേതൃത്വം നല്‍കി. താലത്തിന്റെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് കെ. രാജുവും, സെക്രട്ടറി വി.ജയകുമാറും ചേര്‍ന്നു നിര്‍വഹിച്ചു.

കേരള പരവര്‍ സര്‍വ്വീസ് സൊസൈറ്റി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലിയില്‍ ഇരുപതു ശാഖകള്‍ പങ്കെടുത്തു. കാലാക്കല്‍ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷം പുറപ്പെട്ട താലപ്പൊലിക്ക് യൂണിയന്‍ പ്രസിഡന്റ് എ.എന്‍ ദേവരാജന്‍, സെക്രട്ടറി എ.കെ സുരേഷ്, ട്രഷറര്‍ പി.സി ബിനേഷ് കുമാര്‍, എന്‍.ശശിധരന്‍, ഗീതാ സോമന്‍, കുടവെച്ചൂര്‍ മോഹനന്‍, പുരുഷോത്തമന്‍, കെ. തുളസി, സുമതി, രാജമ്മ, വിവിധ ശാഖകളിലെ പ്രസിഡന്റ് സെക്രട്ടറിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കേരള ഉള്ളാട മഹാസഭ വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ മഹാദേവ ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. വടക്കേക്കവല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷം പുറപ്പെട്ട താലപ്പൊലിക്ക് ഐ.എച്ച്.ഡി.പി ചെയര്‍മാന്‍ മായ, കണ്‍വീനര്‍ സുഷമ കടുത്തുരുത്തി, രക്ഷാധികാരി ആര്‍.സിന്ധു, മഹാസഭ പ്രസിഡന്റ് വൈക്കം ഷാജി, സെക്രട്ടറി ദേവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.