Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ സെന്റ് ലൂയിസ് എല്‍.പി സ്‌കൂളില്‍ പക്ഷിദിനാചരണം നടത്തി.
13/11/2019
വടയാര്‍ സെന്റ് ലൂയിസ് എല്‍.പി സ്‌കൂളില്‍ പക്ഷിദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനം

വൈക്കം: വടയാര്‍ സെന്റ് ലൂയിസ് എല്‍.പി സ്‌കൂളില്‍ പക്ഷിദിനാചരണം നടത്തി. പക്ഷികളുടെ തൂവലുകള്‍, പക്ഷിച്ചൊല്ലുകള്‍, മാറുന്ന കാലഘട്ടത്തില്‍ പക്ഷികള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചു. കൂടാതെ കുട്ടികള്‍ തങ്ങളുടെ ഇഷ്ടപ്പെട്ട പക്ഷിയെക്കുറിച്ച് ‘എന്റെ പക്ഷി’ കുറിപ്പുകള്‍ തയ്യാറാക്കി. പ്രൊജക്ടറിലൂടെ വിവിധ പക്ഷികളെക്കുറിച്ചും, അവയുടെ പ്രത്യേകതകളെക്കുറിച്ചും, അവ ഇരതേടുന്ന രീതികളെക്കുറിച്ചും, അവയുടെ കൂടുകളെക്കുറിച്ചുമൊക്കെ കണ്ടറിഞ്ഞു മനസ്സിലാക്കാനും കുട്ടികള്‍ക്ക് കഴിഞ്ഞു.