Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ പ്രമേഹരോഗനിര്‍ണ്ണയവും ബോധവല്‍ക്കരണക്ലാസും
13/11/2019

വൈക്കം: വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെയും ടി.വി പുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് സൗജന്യ പ്രമേഹരോഗനിര്‍ണ്ണയവും ബോധവല്‍ക്കരണക്ലാസും നടത്തും. ചെമ്മനത്തുകര എസ്.എന്‍.ഡി.പി ഹാളില്‍ നാളെ (14ന്) ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ റോട്ടറി ക്ലബ് പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. ഷാജി ക്ലാസുകള്‍ നയിക്കും.