Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളോത്സവത്തിന്റെ സമാപന സമ്മേളനം
13/11/2019
ബ്ലോക്ക് പഞ്ചായത്തുതല കേരളോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സിമോള്‍ മനോജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബ്ലോക്കുപഞ്ചായത്തുതല കേരളോത്സവം നടത്തി. 9, 11 തീയതികളിലായി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന കേരളോത്സവത്തിന്റെ സമാപന സമ്മേളനം പ്രസിഡന്റ് എം.വൈ ജയകുമാരിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സിമോള്‍ മനോജ് ഉദ്ഘാടനം ചെയ്തു. കലാ-കായിക വിജയികള്‍ക്ക് നാടക നടന്‍ പ്രദീപ് മാളവിക സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ സ്വാഗതവും സെക്രട്ടറി എസ്.ഹേമ നന്ദിയും പറഞ്ഞു. ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.