Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാചകക്കാരനെ മര്‍ദ്ദിച്ച സാമൂഹ്യവിരുദ്ധ നടപടിയില്‍ ക്ഷേത്രസംരക്ഷണസമിതി പ്രതിഷേധിച്ചു.
09/03/2016

പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം നടക്കുന്നതിനിടയില്‍ പാചകക്കാരനെ മര്‍ദ്ദിച്ച സാമൂഹ്യവിരുദ്ധ നടപടിയില്‍ ക്ഷേത്രസംരക്ഷണസമിതി പ്രതിഷേധിച്ചു. ഞായറാഴ്ച സന്ധ്യക്ക് മഹാദീപാരാധനക്കുശേഷം ഒരുകൂട്ടം ആളുകള്‍ ക്ഷേത്രത്തിന്റെ അന്നദാനപ്പുരക്ക് സമീപമെത്തി പാചകക്കാരനെ കയ്യേററം ചെയ്തിരുന്നു. രക്ഷപെട്ട് അമ്പലത്തില്‍ കയറിയ ഇയാളെ നാലമ്പലത്തില്‍ അതിക്രമിച്ചുകയറി വീണ്ടും മര്‍ദ്ദിച്ചതായും പറയുന്നു. അമ്പലത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം സാമൂഹ്യവിരുദ്ധ നടപടിയില്‍ ക്ഷേത്രസംരക്ഷണസമിതിയും മാതൃസമിതിയും പ്രതിഷേധിച്ചു.