Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തിസാന്ദ്രമായി പൂത്താലഘോഷയാത്ര
13/11/2019
കേരള വിശ്വകര്‍മ മഹാസഭയുടെയും, മഹിളാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് നടന്ന പൂത്താല ഘോഷയാത്ര.

വൈക്കം: അഷ്ടമി മഹോത്സവത്തിന്റെ ഭാഗമായി വിശ്വകര്‍മ മഹാസഭ, പട്ടാര്യ സമാജം, ഗണക കണിശസഭ, വീരശൈവ മഹാസഭ എന്നിവ മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ പൂത്താല ഘോഷയാത്ര ഭക്തിസാന്ദ്രമായി.

അഖിലകേരള വിശ്വകര്‍മമഹാസഭ താലൂക്ക് യൂണിയന്റെയും കേരള വിശ്വകര്‍മ്മ മഹിളാസംഘത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ വര്‍ണാഭമായ താലപ്പൊലി നഗരത്തിന് ചാരുതയേകി. അഷ്ടമിയുടെ നാലാം ഉത്സവദിവസം നടത്തുന്ന വഴിപാടിന്റെ ഭാഗമായാണ് പൂത്താലം നടന്നത്. നഗരം ചുറ്റിയശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ച് താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.ജി ശിവദാസന്‍, സെക്രട്ടറി എസ്.കൃഷ്ണന്‍, ട്രഷറര്‍ എസ്.ശ്രീകുമാര്‍, മഹിളാ സംഘം പ്രസിഡന്റ് വിലാസിനി ശിവരാമന്‍, സെക്രട്ടറി ഓമന വിജയന്‍, തുളസി സുരേന്ദ്രന്‍, യുവജനസംഘം പ്രസിഡന്റ് അരുണ്‍ ശശി, സെക്രട്ടറി ബിമല്‍ കുമാര്‍, സജിത് എന്നിവര്‍ നേതൃത്വം നല്‍കി.

കേരള പട്ടാര്യസമാജം വൈക്കം-കുലശേഖരമംഗലം ശാഖകളുടെ നേതൃത്വത്തില്‍ താലപ്പൊലി നടത്തി. പ്രസിഡന്റ് വി.പ്രകാശന്‍ പിള്ള, സെക്രട്ടറി മോഹന്‍ പുതുശ്ശേരി, വനിതാ സമാജം പ്രസിഡന്റ് ഷീലാ പ്രകാശ്, സെക്രട്ടറി വിജി ചന്ദ്രശേഖരന്‍, സീമ സന്തോഷ്, രത്‌നമ്മ ചാത്തനാട്ട്, വത്സല വല്ലേച്ചിറ, വി.കെ ഉത്തമന്‍ പിള്ള, ബാബു വല്ലേച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.

കേരള ഗണക കണിശസഭ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ തോട്ടുവക്കം പടിഞ്ഞാറെപാലത്തില്‍ നിന്നും പുറപ്പെട്ട നടത്തിയ താലപ്പൊലി ദീപാരധനയ്ക്കു ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ച് താലങ്ങള്‍ സമര്‍പ്പിച്ചു. ഇണ്ടംതുരുത്തി ഹരിഹരന്‍ നമ്പൂതിരി പൂജകള്‍ നടത്തി. പ്രസിഡന്റ് ദീപാ ഗോപി, സെക്രട്ടറി മഞ്ജു സുരേഷ്, രമണി രാമചന്ദ്രന്‍, ദീപ ജ്യോതി എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന, ജില്ലാ, താലൂക്ക് നേതാക്കളും പങ്കെടുത്തു.

ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി വലിയകവല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ താലങ്ങള്‍ പൂജിച്ചശേഷം ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. ജില്ലാ, താലൂക്ക് നേതാക്കളായ ഇന്ദിരാ ജയകുമാര്‍, പത്മാ കണ്ണന്‍, പ്രമീളാ മോഹന്‍, പ്രിയ, രാധാ സതീശന്‍, കെ.കെ ചെല്ലപ്പന്‍, രവീന്ദ്രനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.