Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമിയുടെ നാലാം ഉത്സവം യോഗക്ഷേമസഭ വൈക്കം ഉപസഭ അഹസായി ആഘോഷിച്ചു.
13/11/2019

വൈക്കം: അഷ്ടമിയുടെ നാലാം ഉത്സവം യോഗക്ഷേമസഭ വൈക്കം ഉപസഭ അഹസായി ആഘോഷിച്ചു. രാവിലെ വൈക്കത്തപ്പന് നടത്തിയ പ്രത്യേക പൂജകള്‍ക്ക് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി, ജിഷ്ണു ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികരായിരുന്നു. അഹസ്സിനു ശേഷം സദ്യയും നടത്തി. ആയാംകുടി വാസുദേവന്‍ സംഘം സംഗീതക്കകച്ചേരി നടത്തി. വൈകുന്നേരം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കലാമണ്ഡപത്തില്‍ തിരുവാതിരകളി, തൃപ്പൂണിത്തുറ അന്യോന്യം ഗ്രൂപ്പിന്റെ തിരുവാതിരകളി എന്നിവ നടത്തി. ശിവാംഗനി, ശ്രീജ രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്ര ചടങ്ങുകള്‍ക്ക് പ്രസിഡന്റ് വാസുദേവന്‍ പോറ്റി, അജിതന്‍ നമ്പൂതിരി, പ്രസാദ് നീലമന, വടശ്ശേരി കൃഷ്ണന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി കണ്ണികുളത്ത് എന്നിവര്‍ നേതൃത്വം നല്‍കി.