Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള ലോട്ടറിയുടെ വില 30 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ധിപ്പിച്ചാല്‍ ലോട്ടറി മേഖല പ്രതിസന്ധിയിലാകുമെന്ന്
13/11/2019
ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) വൈക്കം താലൂക്ക് കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ലോട്ടറിയുടെ വില 30 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ധിപ്പിച്ചാല്‍ ലോട്ടറി മേഖല പ്രതിസന്ധിയിലാകുമെന്നും സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ്. യൂണിയന്റെ താലൂക്ക്് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരുണ്യ ലോട്ടറി വില്‍പനയിലൂടെ ലഭിച്ചിരുന്ന വരുമാനം നിര്‍ധന രോഗികള്‍ക്ക് നല്‍കിയിരുന്നത് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് ലോട്ടറി വില്‍പന കുറയുവാന്‍ കാരണമായിട്ടുണ്ട്. ലോട്ടറി വില്‍പ്പന നടത്തി ജീവിക്കുന്ന മൂന്നു ലക്ഷം കുടുംബങ്ങളുടെ വരുമാനമാര്‍ഗം ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ 15നും 16നുമായി കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം സമരപരിപാടി പ്രഖ്യാപിക്കുമെന്നും ഫിലിപ്പ് ജോസഫ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ആര്‍ സജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് സമരപ്രഖ്യാപനവും, ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി വി.ടി ജെയിംസ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്തു. റീജിയണല്‍ പ്രസിഡന്റ് പി.വി സുരേന്ദ്രന്‍ മുതിര്‍ന്ന തൊഴിലാളികളെ ആദരിച്ചു. കെ.വി ചിത്രാംഗദന്‍, ബാബു പൂവനേഴത്ത്, എം.ശശി, ഇടവട്ടം ജയകുമാര്‍, മോഹന്‍ കെ.തോട്ടുപുറം, വിജയമ്മ ബാബു, ടി.ഡി സുധാകരന്‍, ജി.രാജീവ്, സി.എസ് സലിം, വി.അരവിന്ദന്‍, സി.തങ്കച്ചന്‍, രാജു തറപ്പേല്‍, സി.എ നൗഷാദ്, കെ.വി പ്രസാദ്, എന്‍.എസ് ബാബു എന്നിവര്‍ പ്രസംഗിച്ചു.