Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒക്ടോബര്‍ വിപ്ലവം ലോകത്തിന്റെ മുഖഛായ മാറ്റി : കാനം രാജേന്ദ്രന്‍
08/11/2019
വൈക്ക് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ നൂറാംവാര്‍ഷിക സമ്മേളനം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലോകത്തിന്റെ മുഖഛായ മാറ്റിയ വിപ്ലവമാണ് ഒക്ടോബര്‍ വിപ്ലവം. ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഭിന്നിപ്പുണ്ടാക്കിയവര്‍ അതെല്ലാം അബദ്ധപഞ്ചാംഗങ്ങളായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുന്നുണ്ടെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വൈക്കത്ത് സി.പി.ഐ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നൂറാംവാര്‍ഷികാഘോഷവും പാര്‍ട്ടിമെമ്പര്‍മാരുടെ പ്രവര്‍ത്തനഫണ്ട് ഏറ്റുവാങ്ങലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാനത്വവും വൈരുദ്ധ്യവും കൊണ്ട് സമ്പന്നമാണ് ഭാരതം. നാനത്വത്തിലെ ഏകത്വത്തെ തകര്‍ക്കാനുള്ള ഫാസിസ്റ്റ് നീക്കങ്ങളും സജീവമാണ്. സാധാരണക്കാരന്റെ താല്‍പ്പര്യമല്ല കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളാണ് ഇന്‍ഡ്യന്‍ ഭരണാധികാരികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ട്രാഡ-പോട്ട പോലുള്ള കരിനിയമമാണ് യു.എ.പി.എ. വിചാരണകൂടാതെ ആളുകളെ തടവില്‍ വയ്ക്കാനുള്ള നിയമമാണിത്. ഇടതുപക്ഷം ഈ കരിനിയമങ്ങള്‍ക്കെതിരാണെന്നും പറഞ്ഞു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികളുടെ മേല്‍ യു.എ.പി.എ ചുമത്തണോ എന്നത് ആശങ്കയുള്ള കാര്യമാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഇത്തരം കരിനിയമങ്ങള്‍ സ്വീകരിക്കണമോയെന്ന കാര്യം മുന്നണിയും ഭരണാധികാരികളും ഗൗരവമായി ആലോചിക്കണം. ഇത് മുന്നണിയുടെ അനൈക്യത്തിന്റെ പ്രശ്‌നമല്ല ജനാധിപത്യ സംരക്ഷണത്തിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കെ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, അസിസ്റ്റന്റ് സെക്രട്ടറി ആര്‍.സുശീലന്‍, ലീനമ്മ ഉദയകുമാര്‍, പി.സുഗതന്‍, ടി.എന്‍ രമേശന്‍, ജോണ്‍ വി ജോസഫ്, കെ.ഡി വിശ്വനാഥന്‍, എം.ടി ബാബുരാജ്, ഇ.എന്‍ ദാസപ്പന്‍, പി.എസ് പുഷ്പമണി, പി.പ്രദീപ്, എ.സി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പാര്‍ട്ടിമെമ്പര്‍മാരുടെ പ്രവര്‍ത്തനഫണ്ട് കാനം ഏറ്റുവാങ്ങി.