Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകടനവും ധര്‍ണ്ണയും നടത്തി.
08/11/2019
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍-ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രകടനവും ധര്‍ണ്ണയും സംസ്ഥാനകമ്മിറ്റിയംഗം ജി.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരപരിപാടികളുടെ ഭാഗമായി വൈക്കം ടൗണ്‍-ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് പ്രകടനവും ധര്‍ണ്ണയും നടത്തി. പി.എഫ്.ആര്‍.ഡി.എ നിയമം റദ്ദ് ചെയ്ത് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണ യഥാസമയം നടപ്പാക്കുക, പ്രായമേറിയവര്‍ക്ക് അധിക പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. നഗരത്തില്‍ നടത്തിയ പ്രകടനത്തിനു ശേഷം നടന്ന ധര്‍ണ്ണ സംസ്ഥാന കമ്മിറ്റിയംഗം ജി.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. ടൗണ്‍ പ്രസിഡന്റ് എ.വി പുരുഷോത്തമന്‍, സെക്രട്ടറി എ.ശിവന്‍കുട്ടി, ബ്ലോക്ക് പ്രസിഡന്റ് സി.വി ഡാങ്കേ, ജില്ലാ കമ്മിറ്റിയംഗം ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, ബ്ലോക്ക് സെക്രട്ടറി പി.കെ ചെല്ലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.