അഷ്ടമിമഹോത്സവത്തിന് ഇന്നു കൊടിയേറും
08/11/2019
വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിന് ഇന്നു (9ന്) കൊടിയേറും. രാവിലെ 7.45നും 8.45 നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്ത്രിമുഖ്യന്മാരായ ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി നാരായണന് നമ്പൂതിരിയുടെയും ബ്രഹ്മശ്രീ കിഴക്കിനിയേടത്ത് മേക്കാട്ട് നാരായണന് നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് തൃക്കൊടിയേറ്റ്. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എം.ഹര്ഷന് കൊടിക്കീഴില്‍ ഭദ്രദീപം തെളിയിക്കും. ശേഷം കലാമണ്ഡപത്തില്‍ സിനിമാതാരങ്ങളായ നെടുമുടിവേണുവും ഹരിശ്രീ ആശോകനും ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും.