വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ
08/11/2019
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്നു രാവിലെ 5 മുതല്‍ 5.30 വരെ ശിവപുരാണപാരായണം. 5.30 മുതല്‍ 6 വരെ ശിവസ്തുതികള്‍, 6.30 മുതല്‍ 7 വരെ ശിവപുരാണപാരായണം, 7 മുതല്‍ 7.30 വരെ നാരായണീയപാരായണം തുടര്‍ന്ന് രാവിലെ 7.45നും 8.45 നും മദ്ധ്യേ തൃക്കൊടിയേറ്റ്. 9ന് ശ്രീബലി, 10 മുതല്‍ 11 വരെ ശിവപുരാണ പാരായണം, 11 മുതല്‍ 11.30 വരെ നാരായണീയ പാരായണം, 11.30 മുതല്‍ 12.30 വരെ സംഗീതാര്‍ച്ചന, 12.30 മുതല്‍ 1 മണി വരെ ഭാഗവതപാരായണം, 1 മുതല്‍ 2 വരെ അക്ഷരശ്ലോക സദസ്സ്, 2 മുതല്‍ 5 വരെ സംഗീതാര്‍ച്ചന, 5 മുതല്‍ 6 വരെ സംഗീതസദസ്സ്, 6 മുതല്‍ 7 വരെ തിരുവാതിരകളി, 7 മുതല്‍ 8 വരെ നൃത്തനൃത്ത്യങ്ങള്‍, 8 മുതല്‍ 9.30 വരെ ഭരതനാട്യം, 9ന് കൊടിപ്പുറത്ത് വിളക്ക്, 10ന് സംഗീതസന്ധ്യ.