Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂര്‍ ഗ്രാമപഞ്ചായത്തിന് പുതിയ കുടിവെള്ള പദ്ധതി അനുവദിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി
08/11/2019

വൈക്കം: വെള്ളൂര്‍ ഗ്രാമപഞ്ചായത്തിന് പുതിയ കുടിവെള്ള പദ്ധതി അനുവദിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി അറിയിച്ചു. സി.കെ ആശ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ് മിഷനു മറുപടിയായാണ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ എച്ച്.എന്‍.എല്‍ ആണ് വെള്ളൂര്‍ പഞ്ചായത്തിന്റെ ഏറിയ പ്രദേശങ്ങളിലും കുടിവെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ കമ്പനി പൂട്ടിയതോടെ കുടിവെള്ള പ്ലാന്റും ജലവിതരണവും നിലച്ചു. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ള ക്ഷാമമായി. ഈ സാഹചര്യത്തിലാണ് എം.എല്‍.എ നിയമസഭയില്‍ സബ് മിഷന്‍ ഉന്നയിച്ചത്. എച്ച്.എന്‍.എല്‍ നടത്തിയിരുന്ന ജല വിതരണം അവതാളത്തിലായതോടെയാണ് വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്നതിനു പുതിയ പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുവരുന്നത്. മേവെള്ളൂര്‍, മടത്തേടം, ചെമ്മഞ്ചി, ചന്ദ്രാമല, മൂഴിക്കോട്, ഇറുമ്പയം, പുത്തന്‍ചന്ത, കോളകം, വെള്ളൂര്‍, കയ്യൂരിക്കല്‍ തുടങ്ങി എല്ലാ മേഖലയ്ക്കും ഗുണകരമാകുന്ന പദ്ധതിയാകും നടപ്പാക്കുക. ഇതിനകം തന്നെ പദ്ധതിയ്ക്ക് മുന്‍കൂര്‍ രൂപരേഖ തയ്യാറാക്കുവാനുള്ള നിര്‍ദ്ദേശം വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായി സി.കെ ആശ എം.എല്‍.എ അറിയിച്ചു.