Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകടനവും ധര്‍ണ്ണയും നടത്തി.
08/11/2019
വാളയാര്‍ സംഭവം പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരള വേലന്‍ മഹാജനസഭ താലൂക്ക് കമ്മിറ്റി പോസ്റ്റോഫീസ് ജംഗ്ഷനിലേക്ക് നടത്തിയ പ്രകടനം കച്ചേരിക്കവലയില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: കേരള വേലന്‍ മഹാജനസഭ വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വാളയാര്‍ കേസ് പുനരന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണമെന്നാവശ്യപ്പെട്ട പ്രകടനവും ധര്‍ണ്ണയും നടത്തി. പീഢനത്തിനിരയായി കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യത്തോട് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മെഴുകുതിരി കത്തിച്ച് നടത്തിയ പ്രകടനത്തിലും യോഗത്തിലും താലൂക്ക് -സംസ്ഥാന കമ്മിറ്റി പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്തു. നഗരം ചുറ്റി പോസ്‌റ്റോഫീസ് ജംഗ്ഷനിലേക്ക് പുറപ്പെട്ട പ്രകടനത്തിന് സംസ്ഥാന പ്രസിഡന്റ് കെ.ഇ മണിയന്‍, സംസ്ഥാന പ്രതിനിധി ഡി.എസ് പ്രസാദ്, പി.വി ഷാജില്‍, താലൂക്ക് പ്രസിഡന്റ് എം.കെ രവി, ബി.മുരളി, കെ.എം സജീവന്‍, കെ.എല്‍ ലൗജന്‍, ലളിത ശശിധരന്‍, കെ.കെ സുലോചന, വി.സുകുമാരന്‍, വി.മനോഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പോസ്റ്റോഫീസ് ജംഗ്ഷനില്‍ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് കെ.ഇ മണിയന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ രവി അദ്ധ്യക്ഷത വഹിച്ചു.