Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ ഇന്‍ഫന്റ് ജീസസ്സ് ഹൈസ്‌കൂളിലെ കൊയ്ത്തുത്സവം നടത്തി.
06/11/2019
വടയാര്‍ ഇന്‍ഫന്റ് ജീസസ്സ് ഹൈസ്‌ക്കൂളിലെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വടയാര്‍ ഇന്‍ഫന്റ് ജീസസ്സ് ഹൈസ്‌കൂളിലെ കൊയ്ത്തുത്സവം നടത്തി. ജീവശാസ്ത്ര അദ്ധ്യാപിക ബീനതോമസ്സിന്റെ നേതൃത്വത്തില്‍ എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ കുട്ടികളുടെ പങ്കാളിത്തത്തോടെ ചെയ്ത ഹൃസ്വ എന്ന കരനെല്‍കൃഷിയുടെ വിളവെടുപ്പാണ് ആഘോഷമായി നടത്തിയത്. തനി നാടന്‍ കര്‍ഷക തൊഴിലാളികളുടെ വേഷമായ കൈലിമുണ്ടും ബ്ലൗസുമണിഞ്ഞ് പെണ്‍കുട്ടികളും കൈലിമുണ്ടുടുത്ത് പാളത്തൊപ്പിയും ധരിച്ച് ആണ്‍കുട്ടികളും സഹഅദ്ധ്യാപകരും ചേര്‍ന്നാണ് മുഴുവന്‍ നെല്ലും കൊയ്‌തെടുത്തത്. കുട്ടികള്‍ തന്നെ കറ്റ കെട്ടിമെതിച്ച് നെല്ല് സംഭരിച്ചത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി. പാഠം ഒന്ന് പാടത്തേക്ക് എന്ന് പാഠം ഉള്‍ക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പാടം ഒരുക്കി ഞാറുനട്ടതും വളമിടീലും കളപറിക്കലുമെല്ലാം നടത്തിയതും. കുട്ടികളില്‍ കൃഷിയോടുള്ള അഭിരുചി വളര്‍ത്താന്‍ അദ്ധ്യാപകരും പി.ടി.എയും നല്‍കിയ സംഭാവന ചെറുതല്ലയെന്ന് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് കണ്ണാട്ടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, വൈസ് പ്രസിഡന്റ് നിര്‍മ്മല മാര്‍ട്ടിന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.എന്‍ സന്തോഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അനില്‍കുമാര്‍, കൃഷി ഓഫീസര്‍ തെരേസ അലക്‌സ്, ചര്‍ച്ച് ചെയര്‍മാന്‍ സാബു മാളിയേക്കല്‍, ട്രസ്റ്റിമാരായ പോള്‍ അലക്‌സ്, ജോസഫ് തോട്ടപ്പള്ളി, പി.ടി.എ പ്രസിഡന്റ് കെ.എം വിനോദ്, വൈസ് പ്രസിഡന്റ് പി.പി ജോസഫ്, എന്‍.ആര്‍ റോഷന്‍, സ്‌കൂള്‍ ലീഡര്‍ ശ്രീലക്ഷ്മി.എസ്, ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ കുര്യാക്കോസ്, ബിനു കെ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.