Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സായാഹ്ന ധര്‍ണ്ണ നടത്തി.
06/11/2019

വൈക്കം: അഖിലേന്ത്യാ കിസാന്‍സഭ കോട്ടയം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ആര്‍.സി.ഇ.പി കരാര്‍ കാര്‍ഷികമേഖലയുടെ അന്ത്യം കുറിക്കുമെന്നും കരാര്‍ ഇന്‍ഡ്യയെ വിദേശരാജ്യങ്ങളുടെ കാര്‍ഷികോല്പന്നങ്ങളുടെ വിപണനകേന്ദ്രമാക്കുമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. പി.കെ ചിത്രഭാനു അഭിപ്രായപ്പെട്ടു. ഇറക്കുമതി തീരുവയില്ലാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ എത്തുന്നത് ഇന്‍ഡ്യയിലെ എല്ലാ മേഖലയിലേയും കര്‍ഷകരെ വളരെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എ.എം അനി ചള്ളാങ്കലിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ ധര്‍ണ്ണയില്‍ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, കിസാന്‍സഭ മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, എം.പി രാധാകൃഷ്ണന്‍, സി.ആര്‍ ബോസ്, അജയന്‍ കടനാട് എന്നിവര്‍ പ്രസംഗിച്ചു.