Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇസ്‌കഫ് സംഘടിപ്പിച്ച ഗാന്ധിജിയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേളനം നടത്തി
06/11/2019
ഇസ്‌കഫ് സംഘടിപ്പിച്ച ഗാന്ധിജിയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേളനം വെക്കം ഇണ്ടംതുരുത്തി മനയില്‍ എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വി.സി ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്വദേശി സംസ്‌കാരത്തിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ നട്ടെല്ലൊടിച്ച ഗാന്ധിജി ലോകത്തെ എട്ടാമത്തെ അത്ഭുതമാണെന്ന് എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വി.സി ഡോ. സിറിയക് തോമസ്. ഇന്‍ഡ്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ-ഓപ്പറേഷന്‍ ആന്റ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) സംഘടിപ്പിച്ച ഗാന്ധിജിയുടെ 150-ാമത് ജന്മവാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതലസമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളാണെന്നു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച ഗാന്ധിജിയുടെ ലളിതമായ ജീവിതശൈലിയും ധാര്‍മികതയും സുതാര്യമായ പ്രവര്‍ത്തന ശൈലിയും സമൂഹം സ്വീകരിക്കാന്‍ തയ്യാറാകണണമെന്നും ഡോ. സിറിയക് തോമസ് കൂട്ടിച്ചേര്‍ത്തു. ഇസ്‌കഫ് പ്രസീഡിയം ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വൈക്കം ഇണ്ടംതുരുത്തി മനയില്‍ നടന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാര്‍ ടി.എന്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. ഇസ്‌കഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രശാന്ത് രാജന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, ഐപ്‌സോ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ബി ബിനു, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, എം.ഡി ബാബുരാജ്, കെ.അജിത്ത്, ഡി.രഞ്ജിത് കുമാര്‍, എന്‍.അനില്‍ ബിശ്വാസ്, കെ.നാരായണന്‍, ഷാജി ഇടപ്പള്ളി, പ്രിന്‍സ് മാത്യു, ജനാര്‍ദനന്‍ ആചാരി, ഫിറോഷ് മാവുങ്കല്‍, ഇ.ജി ബാലകൃഷ്ണന്‍, കെ.ആര്‍ പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.