Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അറ്റകുറ്റപണികളുടെ പേരില്‍ വാട്ടര്‍ അതോറിട്ടി നടത്തുന്ന തലതിരിഞ്ഞ പണികള്‍ ജനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു.
06/11/2019
വൈക്കം-എറണാകുളം റോഡില്‍ വൈപ്പിന്‍പടി ജങ്ഷനില്‍ നിന്ന് കാരയില്‍ ഭാഗത്തേക്കുപോകുന്ന പ്രധാന റോഡില്‍ വാട്ടര്‍ അതോറിട്ടി കുഴിച്ച കുഴി.

വൈക്കം: നാടാകെ കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും അറ്റകുറ്റപണികളുടെ പേരില്‍ വാട്ടര്‍ അതോറിട്ടി നടത്തുന്ന തലതിരിഞ്ഞ പണികള്‍ ജനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു. വൈപ്പിന്‍പടി ജംഗ്ഷനില്‍ നിന്ന് കാരയില്‍ ഭാഗത്തേക്കുപോകുന്ന പ്രധാന റോഡില്‍ വാട്ടര്‍ അതോറിട്ടി കുഴിച്ച കുഴി മരണക്കെണി ആവുകയാണ്. കാരയില്‍ ആയുര്‍വേദ ആശുപത്രി, ലിസ്യു സ്‌കൂള്‍, വാര്‍വിന്‍ സ്‌കൂള്‍, കോവിലകത്തുംകടവ് മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്ക് പോകാന്‍ നൂറുകണക്കിന് ആളുകളാണ് രാവിലെ മുതല്‍ ഇവിടെ എത്തുന്നത്. റോഡിന്റെ എറണാകുളം ഭാഗത്തുനിന്നും വൈക്കം ഭാഗത്തുനിന്നും സ്വകാര്യ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ചീറിപ്പാഞ്ഞാണ് എത്തുന്നത്. സൈക്കിളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പ്രധാന റോഡില്‍നിന്നും ഈ കുഴിയിലൂടെയാണ് കാരയില്‍ ഭാഗത്തേക്കു തിരിയുന്നത്. നിരവധി വിദ്യാര്‍ഥികള്‍ ഇന്നലെ കുഴിയില്‍ വീണു. കഴിഞ്ഞ നാലു ദിവസമായി ഈ അവസ്ഥ തുടരുകയാണ്. ഇതുസംബന്ധിച്ച് നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. അടിയന്തിരമായി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വലിയ അപകടമായിരിക്കും ഇവിടെ ഉണ്ടാകാന്‍ പോവുക.