Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
05/11/2019
മറവന്തുരുത്ത് പഞ്ചായത്ത് ടോള്‍-ചെമ്മനാകരി റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ധര്‍ണ്ണ മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മറവന്തുരുത്ത് പഞ്ചായത്തിലെ ടോള്‍-ചെമ്മനാകരി റോഡിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മറവന്തുരുത്ത് മണ്്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ടോള്‍ ജംഗ്ഷനില്‍ ധര്‍ണ്ണ നടത്തി. പഞ്ചായത്തിലെ എട്ടു വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ടോള്‍-ചെമ്മനാകരി മേഖല. നാലായിരത്തോളം കുടുംബങ്ങളാണ് റോഡിന്റെ ദുരവസ്ഥ കാരണം വിഷമിക്കുന്നത്. മൂന്നു വര്‍ഷമായി തകര്‍ന്നു കിടക്കുന്ന റോഡ് കാല്‍നട യാത്രയ്ക്കുപോലും പറ്റാത്ത സ്ഥിതിയിലാണ്. കഴിഞ്ഞവെള്ളപ്പൊക്കം റോഡിന്റെ തകര്‍ച്ച രൂക്ഷമാക്കിയിരിക്കുകയാണ്. പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും നിരന്തരമായ പരാതികള്‍ കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. റോഡിന്റെ ദുരവസ്ഥമൂലം ഇതുവഴിയുണ്ടായിരുന്ന പല ബസ് സര്‍വ്വീസുകളും നിര്‍ത്തലാക്കി. പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ തീരദേശവാസികളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. ഇന്‍ഡ്യയിലെ തന്നെ അറിയപ്പെടുന്ന ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയും ഈ മേഖലയിലാണ്. ഗുരതരമായ സാഹചര്യത്തില്‍ രോഗികളെ ആശുപത്രിയിലെത്തിക്കാനും ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞദിവസം രോഗിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം കുഴിയില്‍ വീണ് രോഗിക്ക് ഗുരുതരമായ പരിക്കേറ്റ സംഭവുമുണ്ടായി. ചെമ്മനാകരി, അക്കരപ്പാടം, മേക്കര, കൊടൂപ്പാടം പ്രദേശങ്ങളിലെ ജനങ്ങളെയാണ് റോഡിന്റെ ദുരവസ്ഥ എറെ ബാധിച്ചിരിക്കുന്നത്. ചേര്‍ത്തല-വൈക്കം താലൂക്കുകളെ ബന്ധിപ്പിക്കുന്ന മണപ്പുറം ജങ്കാര്‍ സര്‍വ്വീസിനെ ആശ്രയിക്കുന്ന വാഹനയാത്രക്കാരും വിഷമത്തിലാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തിയത്. മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സി തങ്കരാജിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ ധര്‍ണ്ണയില്‍ ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ. പി.പി സിബിച്ചന്‍, അക്കരപ്പാടം ശശി, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, അബ്ദുള്‍ സലാം റാവുത്തര്‍, പി.കെ ദിനേശന്‍, എം.കെ ഷിബു, ബാബു പൂവനേഴത്ത്, മോഹന്‍ കെ തോട്ടുപുറം, എസ്.ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.