Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
05/11/2019
വേമ്പനാട്ടുകായലിലെ ചീനവലകള്‍ നീക്കം ചെയ്യുന്ന നടപടി നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഫിഷറീസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ സെക്രട്ടറി കെ.കെ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂരില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വേമ്പനാട്ട് കായലില്‍ സ്ഥാപിച്ച് തൊഴില്‍ ചെയ്യുന്ന ചീനവലകള്‍ നീക്കം ചെയ്യാനുള്ള ഫിഷറീസ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സി.ഐ.ടി.യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഫീഷറീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. രണ്ടു പതിറ്റാണ്ടുകാലമായി പ്രദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന തൊഴിലിടങ്ങളാണ് തടയാന്‍ ശ്രമിക്കുന്നത്. ബോട്ടുജെട്ടിയില്‍ നിന്നും ഫിഷറീസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ സെക്രട്ടറി കെ.കെ രമേശന്‍ ഉദ്ഘാടനം ചെയ്തു. പി.എം കുട്ടപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, കെ.കുഞ്ഞപ്പന്‍, പി.വി പുഷ്‌ക്കരന്‍, ഇ.ആര്‍ അശോകന്‍, കെ.എസ് ഷിബു, പി.ആര്‍ സന്തോഷ്, എ.പി ജനാര്‍ദ്ദനന്‍, കെ.എസ് നടേശന്‍, കെ.ലാലന്‍സ് എന്നിവര്‍ പ്രസംഗിച്ചു.