Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിത വിളംബരഘോഷയാത്രയും ഫഌഷ് മോബും നടത്തി.
05/11/2019
വൈക്കം നഗരസഭയുടെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ നടത്തിയ ഹരിത അഷ്ടമി വിളംബര ഘോഷയാത്ര ബോട്ടുജെട്ടി മൈതാനത്ത് എത്തിയപ്പോള്‍

വൈക്കം: അഷ്ടമിയുടെ മുന്നോടിയായി ക്ഷേത്രനഗരത്തില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കൂടുകളും ഫ്‌ളെക്‌സ് ബോര്‍ഡുകളും നീക്കം ചെയ്ത് ഹരിത ചട്ടപ്രകാരം ഉത്സവം നടത്തുന്നതിന്റെ ഭാഗമായി ഹരിത വിളംബരഘോഷയാത്രയും ഫഌഷ് മോബും നടത്തി. വൈക്കം നഗരസഭ, ശുചിത്വമിഷന്‍, ഹരിതകേരള മിഷന്‍, ദേവസ്വം ബോര്‍ഡ്, ശ്രീമഹാദേവ കോളേജ്, ആരോഗ്യവകുപ്പ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ഹരിത അഷ്ടമി വിളംബര ഘോഷയാത്ര നടത്തിയത്. ദേവസ്വം ഗ്രൗണ്ടില്‍ നിന്നും പുറപ്പെട്ട വിളംബരഘോഷയാത്ര നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഫഌഗ് ഓഫ് ചെയ്തു. ബോട്ടുജെട്ടി മൈതാനത്ത് വിളംബര ഘോഷയാത്രയുടെ ഭാഗമായി വൈക്കം ശ്രീമഹാദേവ ടി.ടി.ഐ യിലെ അധ്യാപക പരിശീലകര്‍ ഫഌഷ് മോബ് അവതരിപ്പിച്ചത് ശ്രദ്ധേയമായി. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് എ.എസ്.പി അരവിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, ഹരിത കേരളമിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ ജോണ്‍, ശ്രീമഹാദേവ കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍, കൗണ്‍സിലര്‍മാരായ ആര്‍.സന്തോഷ്, ബിജു വി കണ്ണേഴന്‍, എ.സി മണിയമ്മ, സെക്രട്ടറി രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.